പിഎച്ച് കുര്യന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശവുമായി വിഎസ് സുനില്‍ കുമാര്‍

വിഎസ് സുനില്‍ കുമാര്‍

തിരുവനന്തപുരം: നെല്‍കൃഷി കൂട്ടുന്നത് കൃഷി മന്ത്രിക്ക് എന്തോ മോക്ഷം പോലെയാണെന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി പിഎച്ച് കുര്യന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിഎസ് സുനില്‍ കുമാര്‍. നെല്‍കൃഷി വ്യാപിപ്പിക്കുക എന്നത് സര്‍ക്കാര്‍ നയമാണ്. ആ നയം നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥന്‍ തന്നെ ഇത് കൃഷി വകുപ്പ് മന്ത്രി മോക്ഷം കിട്ടാനാണ് ചെയ്യുന്നത് എന്ന് പറഞ്ഞ് പരിഹസിക്കുന്നത് കേരളത്തിന്റെ ചരിത്രത്തില്‍ ഉദ്യോഗസ്ഥന്‍മാര്‍ ആരും ചെയ്യാത്ത കാര്യമാണ്.

സര്‍ക്കാര്‍ നയത്തിനെതിരെ രംഗത്ത് വന്ന കുര്യന്റെ നടപടി ഗുരുതര അച്ചടക്ക ലംഘനമാണ്. വ്യക്തി താല്‍പ്പര്യങ്ങള്‍ കുര്യന്‍ സര്‍ക്കാര്‍ ചെലവില്‍ നടപ്പിലാക്കേണ്ട എന്നും സുനില്‍ കുമാര്‍ പറഞ്ഞു.

DONT MISS
Top