കേരളത്തിലെ കോളെജുകളിലെ അധ്യാപകരുടെ പെന്‍ഷന്‍ പ്രായം 65 വയസ്സാക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ നോട്ടീസ്

ദില്ലി: കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ് കോളെജുകളിലെ അധ്യാപകരുടെ പെന്‍ഷന്‍ പ്രായം 65 വയസ്സാക്കണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ നോട്ടീസ്. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ഇന്ദിര ബാനര്‍ജി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്.

സര്‍ക്കാര്‍ അംഗീകരിച്ച യുജിസി റെഗുലേഷനില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണം എന്ന വ്യവസ്ഥ നടപ്പിലാക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. സംസ്ഥാന സര്‍ക്കാരിന് പുറമെ യുജിസിക്കും കേരള, മഹാത്മാ ഗാന്ധി, കാലിക്കറ്റ് സര്‍വ്വകലാശാലകള്‍ക്കും സുപ്രിം കോടതി നോട്ടീസ് അയച്ചു.

ചവറ ഗവണ്‍മെന്റ് കോളെജിലെ കോമേഴ്‌സ് ഡിപ്പാര്‍ട്‌മെന്റിലെ അസ്സോസിയേറ്റ് പ്രൊഫസ്സര്‍ ഡോക്ടര്‍ ജെ വിജയന്‍, തേവര എസ് എച്ച് കോളെജിലെ സുവോളജി ഡിപ്പാര്‍ട്ട്‌മെറിലേ അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോക്ടര്‍ ടിജെ ജെയിംസ്, കളമശേരി സെയിന്റ് പോള്‍ കോളെജിലെ ഹിന്ദി ഡിപ്പാര്‍ട്‌മെന്റ് മേധാവി ഗീത എംഎസ്, പാലക്കാട് വിക്ടോറിയ കോളേജ് പ്രിന്‍സിപ്പല്‍ ആയിരുന്ന ഡോക്ടര്‍ സരസു എന്നിവരാണ് സുപ്രിം കോടതിയെ സമീപിച്ചത്.

DONT MISS
Top