സംസ്ഥാനത്തെ മെഡിക്കല്‍ സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഇന്നും നാളെയും നടക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ സീറ്റുകളിലെ പ്രവേശനത്തിനായുള്ള സ്‌പോട്ട് അഡ്മിഷന്‍ ഇന്നും നാളെയുമായി നടക്കും. നാല് മെഡിക്കല്‍ കോളെജുകളിലേക്കുള്ള പ്രവേശനത്തിനുള്ള സ്റ്റേ സുപ്രിം കോടതി ബുധനാഴ്ചവരെ നീട്ടിയതിനാല്‍ 550 സീറ്റുകളുടെ അനിശ്ചിതത്വം തുടരുകയാണ്. നേരത്തെ സ്‌പോട്ട് അഡ്മിഷനിലൂടെ സര്‍ക്കാര്‍ കോളെജുകളില്‍ പ്രവേശനം ലഭിച്ചിട്ടുള്ള 93 വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ മാറ്റമുണ്ടാകില്ല. 164 സീറ്റുകളില്‍ ബാക്കി 71 സീറ്റുകളിലേക്കാണ് ഇന്ന് പ്രവേശം.

അല്‍ അസര്‍ തൊടുപുഴ, ഡിഎം വയനാട്, പികെ ദാസ് പാലക്കാട്, എസ്ആര്‍ തിരുവനന്തപുരം എന്നീ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനത്തിനുള്ള സ്റ്റേ ഇന്നലെയാണ് സുപ്രിം കോടതി നീട്ടിയത്. കോളെജുകളുടെയും പ്രവേശന അനുമതി ചോദ്യം ചെയ്തു മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ ഹര്‍ജിയില്‍ ബുധനാഴ്ച സുപ്രിംകോടതി വിശദമായി വാദം കേള്‍ക്കും.

DONT MISS
Top