സമസ്ത മേഖലയിലും മോദി സര്‍ക്കാര്‍ പരാജയപ്പെട്ടു: മന്‍മോഹന്‍ സിംഗ്

മന്‍മോഹന്‍ സിംഗ്

ദില്ലി: ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. എല്ലാ മേഖലയിലും മോദി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുന്‍ കേന്ദ്രമന്ത്രിയും, കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്‍മോഹന്‍ സിംഗ്.

മോദി വാഗ്ദാനം ചെയ്ത രണ്ട് കോടി തൊഴില്‍ അവസരങ്ങള്‍ക്കായി നമ്മുടെ യുവാക്കള്‍ കാത്തിരിക്കുകയാണെന്നും എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷമായി തൊഴില്‍ വളര്‍ച്ചാ നിരക്ക് താഴോട്ടാണെന്നും മന്‍മോഹന്‍ സിംഗ് ചൂണ്ടിക്കാട്ടി. രാജ്യത്ത് സ്ത്രീകളും, ദലിതരും, ന്യൂനപക്ഷങ്ങളും അരക്ഷിതാവസ്ഥയിലാണ് ജീവിക്കുന്നതെന്നും, ജനാധിപത്യ മൂല്യങ്ങളെ തകര്‍ക്കുന്ന നിലപാടാണ് മോദി സര്‍ക്കാരിന്റേതെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.

നോട്ട് നിരോധനത്തിനെതിരെയും മന്‍മോഹന്‍ സിംഗ് ആഞ്ഞടിച്ചു. നോട്ട് നിരോധനവും ജിഎസ്ടിയും പരായപ്പെട്ടു. കാര്യമായ ആലോചനയില്ലാതെയാണ് അവ നടപ്പിലാക്കിയത്. മെയ്ക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട് പദ്ധതികളും പരാജയമായിരുന്നു. ശാസ്ത്ര സാങ്കേതിക രംഗത്തെ ശരിയായി അഭിസംബോധന ചെയ്യാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും മന്‍മോഹന്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.

DONT MISS
Top