ജപ്പാന്‍ ഭൂകമ്പം: മരണസംഖ്യ 20 ആയി

ടോക്യോ: ജപ്പാനിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. വടക്കന്‍ ജപ്പാനിലെ ഹൊക്കെയ്‌ഡോ ദ്വീപില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്.

ഭൂകമ്പത്തില്‍ നിരവധിപേരെ കാണാതായിട്ടുണ്ട്. ആളുകള്‍ മണ്ണിനടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ബുള്‍ഡോസറും ഡോഗ്‌സ്‌ക്വാഡും ഉപയോഗിച്ച് മണ്‍കൂനകളില്‍ തെരച്ചില്‍ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.

പ്രദേശത്തേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന തെര്‍മല്‍ പ്ലാന്റ് ഭൂകമ്പത്തില്‍ തകര്‍ന്നതിനാല്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട് തീര്‍ത്തും ഒറ്റപ്പെട്ട നിലയിലാണ് ദ്വീപ്. അതേസമയം രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിക്കൊണ്ടിരിക്കുകയാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

DONT MISS
Top