പൊലീസും കോടതിയും കൈകാര്യം ചെയ്യേണ്ട വിഷയം അന്വേഷിക്കാന്‍ എകെ ബാലനും ശ്രീമതി ടീച്ചര്‍ക്കും എന്താണധികാരം: കെ സുരേന്ദ്രന്‍

കൊച്ചി: പൊലീസും കോടതിയും കൈകാര്യം ചെയ്യേണ്ട വിഷയം അന്വേഷിക്കാന്‍ എകെ ബാലനും ശ്രീമതി ടീച്ചര്‍ക്കും എന്താണധികാരമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. പികെ ശശിക്കെതിരായ സ്ത്രീപീഡനക്കേസ്സില്‍ എല്ലാഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം മാറ്റിനിര്‍ത്തിക്കൊണ്ട് പാര്‍ട്ടി താത്പ്പര്യപ്രകാരം അന്വേഷണച്ചുമതല അവര്‍ ഏറ്റെടുത്തത് അക്ഷന്തവ്യമായ അപരാധമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

എകെ ബാലനും ശ്രീമതി ടീച്ചറും വെറും പാര്‍ട്ടി നേതാക്കള്‍ മാത്രമല്ല. ഇരുവരും ഭരണഘടന തൊട്ടു സത്യപ്രതിജ്ഞ ചെയ്തവരാണ്. ഭയമോ പക്ഷപാതമോ ഇല്ലാതെ തനിക്കു മുന്നില്‍ വരുന്ന ഏതു കാര്യത്തിലും ഭരണഘടന ഉറപ്പുനല്‍കുന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ നീതി നടപ്പാക്കും എന്ന് സത്യപ്രതിജ്ഞ ചെയ്തവരാണവര്‍. ഭരണഘടനയുടെ അനുശാസിക്കുന്നതെല്ലാം നടപ്പാക്കാനുള്ള ബാധ്യത ദൃഡപ്രതിഞ്ജയായി എടുത്തവരാണിരുവരും.

എല്ലാഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം മാറ്റിനിര്‍ത്തിക്കൊണ്ട് ഒരു സ്ത്രീപീഡനക്കേസ്സില്‍ പാര്‍ട്ടി താത്പ്പര്യപ്രകാരം അന്വേഷണച്ചുമതല അവര്‍ ഏറ്റെടുത്തത് അക്ഷന്തവ്യമായ അപരാധമാണ്. പൊലീസും കോടതിയും കൈകാര്യം ചെയ്യേണ്ട വിഷയം അന്വേഷിക്കാന്‍ ഇവര്‍ക്കെന്താണധികാരം. പ്രഥമദൃഷ്ട്യാ ഒരു കൊഗ്‌നീസിബിള്‍ ഒഫന്‍സുള്ള ഒരു സംഭവമാണിത്. ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണിത്. നിയമവിദഗ്ദ്ധന്‍മാര്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയണമെന്ന് പൊതുജനതാത്പ്പര്യാര്‍ത്ഥം അഭ്യര്‍ത്ഥിക്കുന്നുവെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

DONT MISS
Top