‘കാപട്യമേ നിന്റെ പേരോ ബൃന്ദാ കാരാട്ട്’; വിമര്‍ശനുമായി കെ സുരേന്ദ്രന്‍

എംഎല്‍എ പികെ ശശിക്കെതിരായ ലൈംഗികാരോപണ പരാതിയില്‍ ബൃന്ദ കാരാട്ടിനെതിരെ രൂക്ഷ വിമര്‍ശം ഇന്നയിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുരേന്ദ്രന്‍. കാപട്യമേ നിന്റെ പേരോ ബൃന്ദാ കാരാട്ട് എന്നാണ് സുരേന്ദ്രര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. രാജ്യത്തെ നിയമവ്യവസ്ഥയെക്കുറിച്ച് എല്ലാമറിയുന്ന താങ്കള്‍ ഇതായിരുന്നോ ചെയ്യേണ്ടിയിരുന്നത്. എന്തുകൊണ്ടാണ് ആ പരാതിയില്‍ ഇത്രയും ദിവസം അടയിരുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

കാപട്യമേ നിന്റെ പേരോ ബൃന്ദാ കാരാട്ട്. ആഗസ്റ്റ് 14 നു കിട്ടിയ പരാതി എന്തു ചെയ്തു എന്നാണ് താങ്കളിപ്പോള്‍ പറയുന്നത്? രാജ്യത്തെ നിയമവ്യവസ്ഥയെക്കുറിച്ച് എല്ലാമറിയുന്ന താങ്കള്‍ ഇതായിരുന്നോ ചെയ്യേണ്ടിയിരുന്നത്? എന്തുകൊണ്ട് ആ പരാതിയില്‍ ഇത്രയും ദിവസം അടയിരുന്നു? എന്തുകൊണ്ട് ആ പരാതി പൊലീസിനു കൈമാറിയില്ല? പരാതിക്കാരി സ്വന്തം പാര്‍ട്ടിക്കാരിയാണെന്ന ബോധ്യം പോലും താങ്കള്‍ക്കുണ്ടായില്ലല്ലോ. പരാതിക്കാരി സീതാറാം യെച്ചൂരിയെ സമീപിച്ചില്ലായിരുന്നെങ്കില്‍ ഈ വാര്‍ത്ത പോലും പുറംലോകം അറിയുമായിരുന്നോ? സ്വന്തം ഭര്‍ത്താവിന്റെ ഗ്രൂപ്പുകാരായ സി. പി. എം കേരളസംസ്ഥാന നേതൃത്വത്തിന് തലവേദനയുണ്ടാവാതിരിക്കാന്‍ വേണ്ടി മാത്രമാണ് താങ്കള്‍ ഈ പരാതി മൂടിവെച്ചത്. രാജ്യം മുഴുവന്‍ നടന്ന് മഹിളകളെ ഉദ്ധരിക്കാന്‍ നടക്കുന്ന താങ്കള്‍ ഈ കാപട്യം കാണിക്കാന്‍ പാടില്ലായിരുന്നു.

DONT MISS
Top