റോഡില്ലാത്തതിനാല്‍ ഗര്‍ഭിണിയെ ചുമന്ന്‌കൊണ്ടുപോയി; വഴിയില്‍വച്ച് പ്രസവം

അമരാവതി: റോഡ് ഇല്ലാത്തതിനാല്‍ പ്രസവിക്കാന്‍ ആശുപത്രിയിലേക്ക് യുവതിയെ ചുമന്ന്‌കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ വിജയനഗരം ജില്ലയിലാണ് സംഭവം നടന്നത്. വാഹനങ്ങള്‍ കടന്നുചെല്ലാന്‍ സാധിക്കാത്തതിനാല്‍ മുളവടിയില്‍ ഒരു തുണികെട്ടി അതില്‍ ഇരുത്തിയാണ് യുവതിയെ ചുമന്നുകൊണ്ടുപോയത്.

ആശുപത്രിയിലേക്ക് ഏഴ് കിലോമീറ്റര്‍ ദൂരമുണ്ട്. എന്നാല്‍ നാല് കിലോമീറ്റര്‍ ദൂരം പിന്നിട്ടപ്പോഴേക്കും യുവതി റോഡരികില്‍ പ്രസവിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ പോകാതെ ഇവര്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

ആശുപ്രതിയോ റോഡോ വാഹന സൗകര്യമോ ഇല്ലാത്തതില്‍ ഇവിടുത്തെ നാട്ടുകാര്‍ ഏറെ കഷ്ടതകളാണ് അനുഭവിക്കുന്നത്. ജൂലൈ 19 നും സമാനമായ സംഭവം ഉണ്ടായിരുന്നു. അന്ന് 12 കിലോമീറ്റര്‍ ചുമന്നാണ് ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്.

DONT MISS
Top