കേരളത്തിലെ നാലു മെഡിക്കല്‍ കോളെജുകളിലെ പ്രവേശനം: സുപ്രിം കോടതി ഇന്ന് വിധി പ്രസ്താവിക്കും

സുപ്രിം കോടതി

ദില്ലി: കേരളത്തിലെ നാല് മെഡിക്കല്‍ കോളെജുകളില്‍ ഈ വര്‍ഷം പ്രവേശനം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഹര്‍ജിയില്‍ സുപ്രിം കോടതിയില്‍ ഇന്ന് ഉത്തരവ് പുറപ്പടിവിക്കും. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, വിനീത് ശരണ്‍ എന്നിവരാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഹര്‍ജി പരിഗണിക്കുന്നത്.

വയനാട് ഡിഎം, പാലക്കാട് പികെ ദാസ്, തിരുവനന്തപുരം എസ്ആര്‍, തൊടുപുഴ അല്‍അസര്‍ മെഡിക്കല്‍ കോളെജുകളിലെ 550 സീറ്റുകളിലെക്ക് പ്രവേശനം നടത്താന്‍ കേരള ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഹൈക്കോടതി ഉത്തരവ് സുപ്രിം കോടതി സ്റ്റേ ചെയ്തതോടെ പ്രവേശന നടപടികള്‍ തടസ്സപെട്ടു. പ്രവേശനം പൂര്‍ത്തിയായതിനാല്‍ ഇടപെടരുതെന്നാകും സംസ്ഥാന സര്‍ക്കാരിന്റെയും മാനേജ്മെന്റുകളുടെയും വാദം.

ഈ രീതിയില്‍ പ്രവേശനം അനുവദിക്കാന്‍ ആകില്ലെന്നും വിദ്യാര്‍ത്ഥികള്‍ക്ക് പുറത്ത് പോകേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. കോടതി ഉത്തരവിനെ തുടര്‍ന്ന് മോപ്പ് അപ്പ് കൗണ്‌സിലിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. മാനേജ്മെന്റുകള്‍ക്ക് വേണ്ടി കപില്‍ സിബല്‍, ഹരീഷ് സാല്‍വെ നീരജ് കിഷന്‍ കൗള്‍ ഹാരീസ് ബീരാന്‍ എന്നിവരാണ് ഹാജരാകുന്നത്.

DONT MISS
Top