രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ ദയാഹര്‍ജി പരിഗണിക്കാന്‍ തമിഴ്‌നാട് ഗവര്‍ണറോട് സുപ്രിം കോടതി

സുപ്രിം കോടതി

ദില്ലി: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ ദയാഹര്‍ജി പരിഗണിക്കാന്‍ തമിഴ്‌നാട് ഗവര്‍ണറോട് സുപ്രീം കോടതി നിര്‍ദേശിച്ചു. പ്രതികളെ മോചിപ്പിക്കുന്നതിനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കി ആണ് സുപ്രീം കോടതി നിര്‍ദേശം.

ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കണമെന്ന രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ അപേക്ഷ ഗവര്‍ണ്ണര്‍ക്ക് പരിഗണിക്കാന്‍ വഴിയൊരുക്കി സുപ്രീം കോടതി. 2015 ഡിസംബര്‍ 30 ന് നല്‍കിയ അപേക്ഷയില്‍ ഗവര്‍ണ്ണര്‍ ഇതുവരെയും തീരുമാനം എടുത്തിരുന്നില്ല. കേസില്‍ പേരറിവാളന്‍ ഉള്‍പ്പെടെ ഏഴുപേരാണു പ്രതികളായുള്ളത്. 24 വര്‍ഷത്തെ ശിക്ഷയ്ക്കു ശേഷം 2015 ഡിസംബര്‍ 30നാണ് പേരറിവാളന്‍ ഗവര്‍ണര്‍ക്ക് ദയാഹര്‍ജി സമര്‍പ്പിച്ചത്.

രണ്ട് വര്‍ഷം മുന്‍പ് സമര്‍പ്പിച്ച ദയാഹര്‍ജിയില്‍ നാളിതുവരെയായി തമിഴ്‌നാട് ഗവര്‍ണര്‍ ഒരു തീരുമാനവും എടുത്തിട്ടില്ല എന്ന് പേരറിവാളന്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കാനുള്ള തമിഴ്‌നാടിന്റെ നിലപാടുമായി യോജിക്കാനാകില്ലെന്ന് ഓഗസ്റ്റ് പത്തിന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിചിരുന്നു. പ്രതികള്‍ക്കു മാപ്പ് നല്‍കുന്നത് അപകടകരമായ കീഴ്!വഴക്കം സൃഷ്ടിക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന വാദം അംഗീകരിച്ചാലും ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്നും നിയമപ്രകാരം ഇത് പ്രയോഗിക്കാന്‍ അവസരം നല്‍കണമെന്നും ആയിരുന്നു പ്രതികളുടെ ആവശ്യം. ഈ ആവശ്യം ആണ് കോടതി അഗീകരിച്ചത്.

DONT MISS
Top