കേരളത്തില്‍ അടുത്തിടെയുണ്ടായ ഏറ്റവും വലിയ ഉരുള്‍പൊട്ടലാണ് കുറിച്യര്‍ മലയില്‍ ഉണ്ടായതെന്ന് മുരളി തുമ്മാരുകുടി

കല്‍പ്പറ്റ: കേരളത്തില്‍ അടുത്തിടെയുണ്ടായ ഏറ്റവും വലിയ ഉരുള്‍പൊട്ടലാണ് വയനാട് കുറിച്യര്‍ മലയില്‍ ഉണ്ടായതെന്ന് ഐക്യരാഷട്ര സഭ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. വിദഗ്ദ്ധ പഠനത്തിന് ശേഷം മാത്രമേ പരിസ്ഥിതി ലോല മേഖലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താവൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വയനാട് ജില്ലയില്‍ ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു മുരളി തുമ്മാരുകുടിയുടെ പ്രതികരണം. അടുത്തിടെ ഉണ്ടായ ഏറ്റവും വലിയ ഉരുള്‍പൊട്ടലാണ് കുറിച്യര്‍ മലയിലുണ്ടായതെന്നും ജനവാസ കേന്ദ്രത്തിലേക്ക് ബാധിക്കാത്തത് വലിയ അപകടം ഒഴിവായി എന്നും അദ്ദേഹം പറഞ്ഞു.

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ പ്രദേശങ്ങളുള്‍പ്പെടുന്ന പരിസ്ഥിതി ലോല മേഖലയില്‍ വിദഗ്ദ്ധ സമിതിയെ ഉള്‍പ്പെടുത്തി പഠനം നടത്തണും. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും കാരണം ഏക്കറുകണക്കിന് ഭൂമി ഉപയോഗ ശൂന്യമായെന്നും മുരളി തുമ്മാരക്കുടി പറഞ്ഞു.

DONT MISS
Top