കേരളത്തിനുള്ള വിദേശസഹായം; ഹർജികൾ ഇന്ന് സുപ്രിം കോടതി പരിഗണിക്കും

ദില്ലി:  കേരളത്തിലെ പ്രളയക്കെടുതിയിൽ വിദേശ സഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രിം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എഎൻ ഖാൻവിൽക്കർ, ഡിവൈ ചന്ദ്രചൂഡ് എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. വിദേശ സഹായം സ്വീകരിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണം, വിദേശ സഹായം സ്വീകരിക്കുന്നതിന് നാഷണൽ ഡിസാസ്റ്റർ മാനേജ്‍മെന്റ് പ്ലാൻ പ്രകാരം മാർഗ്ഗരേഖ തയ്യാറാക്കാൻ നിർദേശിക്കണം, 2005 ലെ ദേശിയ ദുരന്ത നിവാരണ നിയമത്തിലെ 47 ആം വകുപ്പ് പ്രകാരം ദേശിയ ദുരന്ത നിവാരണ ഫണ്ട് രൂപീകരിക്കാൻ നിർദേശിക്കണം തുടങ്ങി വിവിധ ആവശ്യങ്ങളാണ് സുപ്രിം കോടതി ഇന്ന് പരിഗണിക്കുന്നത്. പന്തളം സ്വദേശി വിൽസി വിത്സൺ, വിഷ്ണു ശിവാനന്ദൻ, വിനീത് ദണ്ഡ, സിആർ ജയ് സുക്യൻ എന്നിവരുടെ ഹർജികളിലാണ് സുപ്രിം കോടതി വാദം കേൾക്കുന്നത്.

DONT MISS
Top