5000എംഎഎച്ച് ബാറ്ററിയും ആറ് ജിബി റാമും; മോട്ടോറോളയുടെ പി30 നോട്ട് പുറത്തിറങ്ങി

മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പി30 ചൈനീസ് വിപണിയില്‍ പുറത്തിറങ്ങി. ഇന്ത്യയിലേക്ക് ഉടന്‍ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഫോണിന്റെ 5000എംഎഎച്ച് ബാറ്ററയും 6ജിബി റാമുമാണ് പ്രധാന സവിശേഷതകള്‍.

6.2 ഇഞ്ച് നോച്ച് ഡിസ്‌പ്ലേയും സ്‌നാപ് ഡ്രാഗണ്‍ 6.6 പ്രൊസസറും ഫോണിന് മികവേകും. 6ജിബി റാം പതിപ്പിനൊപ്പം 4ജിബി റാം വെര്‍ഷനും എത്തിച്ചിട്ടുണ്ട്. 64 ജിബിയാണ് ആന്തരിക സംഭരണ ശേഷി.

ആന്‍ഡ്രോയ്ഡ് ഓറിയോ അടിസ്ഥാനമാക്കിയ സെഡ്‌യുഐ 4.0 ഒഎസാണ് ഫോണിനുള്ളത്. 16+5 മെഗാപിക്‌സലുള്ള രണ്ട് പിന്‍ ക്യാമറകളും 12 മെഗാ പിക്‌സല്‍ മുന്‍ ക്യാമറയും ഫോണിനുണ്ട്. ഇന്ത്യന്‍ വിപണിയിലെത്തുമ്പോള്‍ ആറ് ജിബി വേരിയന്റിന് 23,000 രൂപയും നാല് ജിബി വേരിയന്റിന് 20,000 രൂപയുമാകും ഏകദേശ വില.

DONT MISS
Top