മിറാജ് 250; പുതിയ ക്രൂസറുമായി ഹ്യോസങ്ങിന്റെ മടങ്ങിവരവ്

ഹ്യോസങ്ങ് പുതിയ ഒരു ക്രൂസറുമായി മടങ്ങിവരവ് ഗംഭീരമാക്കാനൊരുങ്ങുന്നു. ഡിഎസ്‌കെയുമായി സഹകരിച്ച് ഇന്ത്യയിലെത്തിയ ഹ്യോസങ്ങിന് അത്ര നല്ല വരവേല്‍പ്പല്ല ലഭിച്ചിരുന്നത്. ഇപ്പോള്‍ ഡിഎസ്‌കെയെ വിട്ട് കൈനറ്റിക്കുമായി കൈകോര്‍ക്കുന്ന ഹ്യോസങ്ങിനെ ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയുടെ സാധ്യതകള്‍ കൊതിപ്പിക്കുന്നുവെന്ന് വ്യക്തം.

മിറാജ് 250 എന്ന പുതിയ ക്രൂസറാണ് ഹ്യോസങ്ങ് ഇന്ത്യയിലെത്തിക്കാനൊരുങ്ങുന്നത്. ഒക്ടോബറിന് മുമ്പുതന്നെ മിറാജ് ഇന്ത്യയില്‍ അവതരിക്കും. അക്വില 250ന് പകരക്കാരനായിട്ടായിരിക്കും മിറാജ് എത്തുക. ദീര്‍ഘദൂര യാത്രകള്‍ക്ക് എല്ലാവിധത്തിലും പാകപ്പെടുത്തിയ ബൈക്കായിരിക്കും മിറാജ് 250.

250 സിസി വി-ട്വിന്‍ എഞ്ചിന്‍ 9000 ആര്‍പിഎമ്മില്‍ 25.8 ബിഎച്ച്പി കരുത്തും 7000 ആര്‍പിഎമ്മില്‍ 21.7എന്‍എം ടോര്‍ക്കും നല്‍കും. ഇരട്ടച്ചാനല്‍ എബിഎസ് ബൈക്കിന് സുരക്ഷയൊരുക്കും. മുന്നില്‍ 19ഉം പിന്നില്‍ 16ഉം ഇഞ്ച് വീലുകളാണ് ബൈക്കിനുള്ളത്. പൂര്‍ണമായും നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്നതിനാല്‍ മൂന്നുലക്ഷം രൂപയെങ്കിലുമാകും വില എന്നാണ് നിഗമനം.

DONT MISS
Top