ബ്രഹ്മപുത്രയില്‍ ബോട്ട് മുങ്ങി രണ്ട് മരണം

ദില്ലി: ഗുവാഹത്തിക്ക് സമീപം ബ്രഹ്മപുത്രയില്‍ നാല്‍പതോളം യാത്രക്കാരുമായി പോയ ബോട്ട് മുങ്ങി രണ്ട് പേര്‍ മരിച്ചു. നിരവധിപ്പേരെ കാണാതായി എന്നാണ് റിപ്പോര്‍ട്ട്. ജലവിതരണ പദ്ധതിക്കായി നിര്‍മിക്കുന്ന തൂണില്‍  ബോട്ട് ഇടിച്ചാണ് അപകടം ഉണ്ടായത്.

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. സംഭവ സ്ഥലത്തുനിന്നും 15 ഓളം പേരെ രക്ഷപ്പെടുത്തിയതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആകെ 22 പേര്‍ക്കാണ് ടിക്കറ്റ് ഉണ്ടായിരുന്നത്. എന്നാല്‍ അതില്‍ കൂടുതല്‍ യാത്രക്കാര്‍ ബോട്ടില്‍ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. ദേശീയ ദുരന്ത നിവരണ സേന സ്ഥലത്ത് എത്തിയിട്ടുണ്ട്.

DONT MISS
Top