പികെ ശശിക്കെതിരായ പരാതി; വനിതാ കമ്മീഷന്‍ സിപിഐഎമ്മിനെ സഹായിക്കുകയാണെന്ന് പിഎസ് ശ്രീധരന്‍ പിള്ള

പിഎസ് ശ്രീധരന്‍ പിള്ള

കോഴിക്കോട്: പികെ ശശി എംഎല്‍എക്കെതിരായ പീഡന പരാതിയില്‍ വനിതാ കമ്മീഷന്‍ സിപിഐഎമ്മിനെ സഹായിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. പരാതി ലഭിച്ചിട്ടും പൊലീസിന് കൈമാറാത്ത പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാകാരാട്ട് അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാവുന്നതാണെന്നും ശ്രീധരന്‍ പിള്ള കോഴിക്കോട് പറഞ്ഞു.

കൂടാതെ മന്ത്രിമാരില്‍ ആരെയും വിശ്വാസമില്ലാത്തത് കൊണ്ടാണ് മുഖ്യമന്ത്രി ചുമതല ആര്‍ക്കും ഏല്പിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ ഉത്തരവ് നടപ്പിലാക്കുകയാണ് ഇപ്പോള്‍ മന്ത്രിമാരെന്നും അദ്ദേഹം ആരോപിച്ചു.

മോഹന്‍ലാല്‍ പാര്‍ട്ടിയിലേക്ക് വരുന്നതിനെയും പിഎസ് ശ്രീധരന്‍ പിള്ള സ്വാഗതം ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. സിനിമാതാരങ്ങള്‍ രാഷ്ട്രീയ രംഗത്തെത്തുന്നത് ആദ്യമായിട്ടല്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

DONT MISS
Top