സംസ്ഥാനത്ത് ഭരണസ്തംഭനം എന്ന് പ്രതിപക്ഷ നേതാവ്; ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചുവെന്നും ചെന്നിത്തല

രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണസ്തംഭനം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പോയതിന് ശേഷം ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ മന്ത്രിമാര്‍ക്കിടയില്‍ ഭിന്നത നിലനില്‍ക്കുകയാണെന്നും മന്ത്രിസഭായോഗം ഒഴിവാക്കിയത് ശരിയായില്ലെന്നും ചെന്നിത്തല പറഞ്ഞു. ഇപി ജയരാജിനെ മന്ത്രിസഭായോഗങ്ങളില്‍ അധ്യക്ഷത വഹിക്കാന്‍ ചുമതലപ്പെടുത്തിയത് എന്തിനു വേണ്ടിയാണെന്നും പ്രതിപക്ഷ നേതാവ് ചോദ്യമുന്നയിച്ചു.

പ്രളയബാധിതര്‍ക്ക് നഷ്ടപരിഹാര ട്രിബ്യൂണല്‍വേണമെന്നും നഷ്ട പരിഹാരം കണക്കിലെടുത്ത് വേണം തുക നിശ്ചയിക്കേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 10000 രൂപയുടെ ധനസഹായം സര്‍ക്കാര്‍ അടിയന്തരമായി നല്‍കണം. പ്രളയബാധിത പ്രദേശങ്ങളിലെ കടങ്ങള്‍ എഴുതിതള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിച്ച പ്രളയാനന്തര കേരളം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.

ഓഖി ദുരന്തത്തില്‍ നിന്ന് സര്‍ക്കാര്‍ പാഠം പഠിച്ചില്ലെന്നും ഡാമുകളുടെ സുരക്ഷയ്ക്കായി എമര്‍ജന്‍സി ആക്ഷന്‍പ്ലാന്‍ തയ്യാറാക്കണമെന്നും ചെന്നിത്തല പറഞ്ഞു. മൊറട്ടോറിയം കൊണ്ട് കര്‍ഷകര്‍ക്ക് ഗുണം ഉണ്ടാകില്ല. റെക്‌സ്യൂ ഏജന്‍സികള്‍ ശക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രി വിദേശത്ത് പോയത് ദുരിതാശ്വസപ്രവര്‍ത്തനങ്ങള്‍ മന്ദീഭവിപ്പിച്ചു എന്ന ആരോപണം വരും ദിവസങ്ങളില്‍ ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

DONT MISS
Top