പികെ ശശിക്കെതിരായ പീഡന പരാതി; കാര്യങ്ങള്‍ ശരിയായി പഠിച്ച് കൈകാര്യം ചെയ്യുമെന്ന് വിഎസ് അച്യുതാനന്ദന്‍

വിഎസ് അച്യുതാനന്ദന്‍

പാലക്കാട്: പികെ ശശിക്കെതിരായ പീഡന പരാതിയില്‍ കാര്യങ്ങള്‍ ശരിയായി പഠിച്ച് കൈകാര്യം ചെയ്യുമെന്ന് വിഎസ് അച്യുതാനന്ദന്‍. പരാതി കിട്ടിയ തീയ്യതിയും മാധ്യമങ്ങള്‍ പറയുന്ന കാര്യങ്ങളും പൊരുത്തമുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടന്നും വിഎസ് പാലക്കാട് പറഞ്ഞു. അതേ സമയം എംഎല്‍എയ്ക്ക് എതിരായ യുവജന സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്.

സ്ത്രീ വിഷയമായതിനാല്‍ കാര്യങ്ങള്‍ ശരിയായി പഠിച്ച് മാത്രമേ കൈകാര്യം ചെയ്യാനാകു. പരാതി കിട്ടിയ തീയ്യതിയും മാധ്യമങ്ങള്‍ പറയുന്ന കാര്യങ്ങളും പൊരുത്തമുണ്ടോയെന്ന് പരിശോധിച്ച്, ആവിശ്യമായാതെല്ലാം ചെയ്യുമെന്നും വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.

അതേ സമയം പികെ ശശിക്കെതിരായ യുവജന പ്രസ്ഥാനങ്ങളുടെ പ്രതിക്ഷേധം തുടരുകയാണ്. എംഎല്‍എ രാജി വെക്കണം എന്നാവശ്യപെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പികെ ശശിയുടെ വീട്ടിലേക്ക് മാര്‍്ച്ച് നടത്തി.

എന്നാല്‍ പ്രതിഷേധങ്ങള്‍ തുടരുമ്പോഴും കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് മുതിരാതെ സിപിഐഎം പാലക്കാട് ജില്ലാ ഘടകം പ്രതിരോധം തുടരുകയാണ്.

DONT MISS
Top