മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് കസ്റ്റഡിയില്‍

അഹമ്മദാബാദ്: മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 1998 ലെ കേസുമായി ബന്ധപ്പെട്ട് ഗുജറാത്ത് ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

1998 ല്‍ ഒരു അഭിഭാഷകനെതിരെ ക്രിമിനല്‍ കേസ് കെട്ടിച്ചമച്ചുവെന്നാണ് ഭട്ടിനെതിരെയുള്ള ആരോപണം. അന്ന് ഡിസിപിയായിരുന്ന ഭട്ട് അഭിഭാഷകനെ വ്യാജ നര്‍ക്കോട്ടിക്‌സ് കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് നടപടി. ഭട്ടിന് പുറമെ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഏഴുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്നതിലൂടെ വാര്‍ത്തകളില്‍ സജീവ സാന്നിധ്യമാണ് സഞ്ജീവ് ഭട്ട്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മോദിസര്‍ക്കാരിനെതിരെ ഭട്ട് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് 2015 ല്‍ ഭട്ടിനെ സര്‍വീസില്‍ നിന്ന് പുറത്താക്കിയത്.

DONT MISS
Top