അധികാരത്തില്‍ എത്തിയാല്‍ എല്ലാ പഞ്ചായത്തുകളിലും ഗോശാലകള്‍ നിര്‍മിച്ചു നല്‍കും; മധ്യപ്രദേശില്‍ പശുരാഷ്ട്രീയം ഏറ്റെടുത്ത് കോണ്‍ഗ്രസും

കമല്‍ നാഥ്

ഭോപ്പാല്‍: തെരഞ്ഞെടുപ്പ് അടുത്തതോടെ വോട്ട് പിടിക്കാനായി ബിജെപിയുടെ പശുരാഷ്ട്രീയം ഏറ്റെടുത്തിരിക്കുകയാണ് കോണ്‍ഗ്രസും. മധ്യപ്രദേശിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍ നാഥാണ് പശുക്കള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തില്‍ എത്തിയാല്‍ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഗോശാലകള്‍ പണിത് നല്‍കും എന്നതാണ് കമല്‍ നാഥിന്റെ വാഗ്ദാനം.

ഗഞ്ച്ബസോഡയിലെ ഒരു റാലിയില്‍ വച്ചായിരുന്നു കമല്‍ നാഥിന്റെ വാഗ്ദാനം. പശുക്കളെക്കുറിച്ചാണ് ബിജെപി എപ്പോഴും സംസാരിക്കുന്നത്. നിരവധി പശുക്കള്‍ റോഡ് സൈഡുകളില്‍ ചത്തൊടുങ്ങുന്നു. എന്നാല്‍ ബിജെപി പശുക്കളുടെ പേരില്‍ രാഷ്ട്രീയം കളിക്കുക മാത്രമാണ്. അവര്‍ പശുക്കളെ സംരക്ഷിക്കുന്നതിനുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും കമല്‍ നാഥ് ആരോപിച്ചു.

പശുക്കള്‍ ചത്തൊടുങ്ങുന്നത് കാണാന്‍ എനിക്ക് സാധിക്കില്ല. അതിനാല്‍ ഞങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഗോശാലകള്‍ നിര്‍മിച്ചു നല്‍കും എന്നും കമല്‍ നാഥ് ഉറപ്പു നല്‍കി.

DONT MISS
Top