ഹറമൈന്‍ അതിവേഗ ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കും; മക്കയ്ക്കും മദീനയ്ക്കുമിടയിലുള്ള റെയില്‍ പാതയില്‍ പരിശോധന വിജയകരം

ജിദ്ദ: സൗദിയിലെ വിശുദ്ധ നഗരങ്ങളായ മക്കയേയും മദീനയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഹറമൈന്‍ അതിവേഗ ടെയ്രിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കും. ഇതിനായുള്ള ഒരുക്കങ്ങള്‍ അധികൃതര്‍ നടത്തിവരികയാണ്. ഈ മാസം അവസാനവാരത്തില്‍ ഹറമൈന്‍ ട്രെയിന്‍ സേവനം വാണിജ്യാടിസ്ഥാനത്തില്‍ തുടങ്ങാനാകുമെന്ന വിശ്വാസത്തിലാണ് അധികൃതര്‍.

സൗദി ഗതാഗത മന്ത്രി നബീല്‍ അല്‍ അമൗദി ഹറമൈന്‍ റെയില്‍ പദ്ധതി പരിശോധിക്കുകയുണ്ടായി. മക്കയ്ക്കും മദീനക്കുമിടയിലുള്ള റെയില്‍ പാതയില്‍ മന്ത്രി അവസാനഘട്ട പരിശോധനയാണ് നടത്തിയത്. പരീക്ഷണ ഓട്ടം വിയകരമായിരുന്നു. സൗദി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അതോറിറ്റി ചീഫ് റുമൈഹ് അല്‍ റുമൈഹ്, സൗദി റെയില്‍വെ കമ്പനി സിഇഒ ബഷര്‍ അല്‍ മാലിക്ക് എന്നിവരും പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.

ജിദ്ദയിലെ സുലൈമാനില്ലയിലുള്ള റെയില്‍വെ സ്റ്റേഷന്‍, മക്കയിലെ റുസൈഫയിലുള്ള റെയില്‍വെ സ്റ്റേഷന്‍ എന്നിവക്കിടയിലാണ് ട്രെയിനില്‍ പരിശോധന നടത്തിയത്. ജിദ്ദ, റാബിഗ് പട്ടണങ്ങള്‍ വഴി മക്കയേയും മദീനയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ട്രെയിന്‍ സേവനം ഈ മാസാവസാനം ആരംഭിക്കാനാകുമെന്ന് അല്‍ അമൂദി പറഞ്ഞു.

DONT MISS
Top