പ്രളയക്കെടുതിയുടെ പേരില്‍ വീട്ടുനമ്പര്‍ നല്‍കാത്തതിനെതിരെ പഞ്ചായത്ത് അംഗത്തിന്റെ കുത്തിയിരിപ്പ് സമരം

കോഴിക്കോട്: പ്രളയക്കെടുതിയുടെ പേരില്‍ വീട്ടുനമ്പര്‍ നല്‍കാത്ത നടപടിക്കെതിരെ പഞ്ചായത്ത് അംഗത്തിന്റെ കുത്തിയിരിപ്പ് സമരം. കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലാണ് പഞ്ചായത്ത് അംഗം സമരത്തിന് ഇറങ്ങിയത്.

വീടിന് നമ്പര്‍ ഇടുന്നതടക്കമുള്ള കാര്യങ്ങളില്‍ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് നിരന്തരം നീട്ടികൊണ്ട് പോകുന്നതിന് എതിരേയാണ് കോഴിക്കോട്ടെ കൂടരഞ്ഞി പഞ്ചായത്തില്‍ പഞ്ചായത്തംഗം അരുണ്‍ കുമാര്‍ സമരം നടത്തിയത്. അപേക്ഷ നല്‍കി മാസങ്ങള്‍ പിന്നിട്ടിട്ടും പഞ്ചായത്ത് സെക്രട്ടറി വീട്ടുനമ്പര്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.

വിധവയായ വീട്ടമ്മയുടെ വീടിന് നമ്പര്‍ ഇട്ടുന്നതിനു പോലും പഞ്ചായത്ത് സെക്രട്ടറി അനുമതി നല്‍കിയില്ലെന്നും അരുണ്‍ കുമാര്‍ കുറ്റപ്പെടുത്തി. സമരത്തെ തുടര്‍ന്ന് സെക്രട്ടറി പരാതി കേള്‍ക്കാന്‍ തയ്യാറായതോടെ മണിക്കൂറുകള്‍ക്കകം പ്രശ്‌നത്തിന് പരിഹാരവുമായി.

DONT MISS
Top