എസ് ഹരീഷിന്റെ നോവല്‍ ‘മീശ’ക്കെതിരായ ഹര്‍ജിയില്‍ സുപ്രിം കോടതി വിധി ഇന്ന്

ദില്ലി: എസ് ഹരീഷ് എഴുതിയ മീശ നോവല്‍ പ്രസിദ്ധീകരിക്കുന്നതും വിതരണം ചെയ്യുന്നതും വിലക്കണം എന്നാവശ്യപെട്ട് നല്‍കിയ ഹര്‍ജിയില്‍ സുപ്രിം കോടതി ഇന്ന് വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ആണ് വിധി പ്രസ്താവിക്കുക. ഡല്‍ഹിയില്‍ സ്ഥിര താമസമാക്കിയ മലയാളി രാധാകൃഷ്ണന്‍ വരേണിക്കല്‍ ആണ് സുപ്രിം കോടതിയെ സമീപിച്ചത്.

പുസ്തകങ്ങള്‍ നിരോധിക്കുന്ന സംസ്‌കാരത്തോട് യോജിക്കാന്‍ ആകില്ലെന്ന് കേസ് വാദം കേള്‍ക്കുന്ന വേളയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്ന് ക്ഷേത്രത്തില്‍ പോകുന്ന സ്ത്രീകളെ അപമാനിക്കുകയും അപഹസിക്കുകയും ചെയ്യുന്ന നോവലിലെ വിവാദ ഭാഗങ്ങള്‍ നീക്കിയാല്‍ മതി എന്ന നിലപാട് ഹര്‍ജിക്കാരന്‍ കോടതിയില്‍ എഴുതി നല്‍കിയിരുന്നു.

DONT MISS
Top