സിപിഐഎമ്മിന്റെ പോഷകസംഘടനയായി സംസ്ഥാന വനിതാ കമ്മീഷന്‍ അധപതിച്ചിരിക്കുകയാണ്: കെ സുരേന്ദ്രന്‍

കൊച്ചി: സംസ്ഥാന വനിതാ കമ്മീഷന്‍ സിപിഐഎമ്മിന്റെ പോഷകസംഘടനയായി അധപതിച്ചിരിക്കുകയാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഒരു എംഎല്‍എ ഇത്രയും നീചമായൊരു സ്ത്രീപീഡനം നടത്തിയിട്ടും ഇരയുടെ രക്ഷക്കെത്താത്ത വനിതാ കമ്മീഷനെ പിരിച്ചുവിടുകയാണ് വേണ്ടതെന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സംസ്ഥാന വനിതാ കമ്മീഷന്‍ അജഗളസ്തനം പോലെ ആര്‍ക്കും ഉപകാരമില്ലാത്ത നിര്‍ഗുണപരബ്രഹ്മമായിക്കഴിഞ്ഞു. ഇത്രയും നീചമായൊരു സ്ത്രീപീഡനം അതും ഒരു എംഎല്‍എ നടത്തിയിട്ടും ഈ നിമിഷം വരെ ഇരയുടെ രക്ഷക്കെത്താത്ത വനിതാ കമ്മീഷനെ സത്യത്തില്‍ പിരിച്ചുവിടുകയാണ് വേണ്ടത്. വനിതാ കമ്മീഷന്‍ ശമ്പളം വാങ്ങുന്നത് എകെജി സെന്ററില്‍ നിന്നല്ലെന്നെങ്കിലും അവര്‍ ഓര്‍ക്കേണ്ടതായിരുന്നു.

സിപിഐഎമ്മിന്റെ പോഷകസംഘടനയായി വനിതാ കമ്മീഷന്‍ അധപതിച്ചിരിക്കുകയാണ്. പണ്ടുകാലത്ത് ശ്രീമതി ജോസഫൈന് ചില നിലപാടുകളുണ്ടായിരുന്നു. അധികാരപ്രമത്തത ഏതൊരു കമ്യൂണിസ്റ്റ് നേതാവിനെ പോലെ അവരേയും അധപതിപ്പിച്ചിരിക്കുകയാണ്. നട്ടെല്ലിന് ഇത്തിരിയെങ്കിലും ഉറപ്പുണ്ടെങ്കില്‍ സ്വന്തം പാര്‍ട്ടിക്കാരിയായ ഒരു പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കാന്‍ അവര്‍ രംഗത്തുവരണം, സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

DONT MISS
Top