ധോണിയില്‍നിന്നും കോലിയിലേക്ക് ക്യാപ്റ്റന്‍സി എത്തിയിട്ടും പ്രയോജനമുണ്ടാകുന്നില്ല: സുനില്‍ ഗാവസ്‌കര്‍

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര പരാജയപ്പെട്ടതോടെ കോലിയുടെ ക്യാപ്റ്റന്‍സിയേക്കുറിച്ചും സംശയങ്ങള്‍ ഉയരുന്നുവെന്ന് സുനില്‍ ഗവാസ്‌കര്‍. വ്യക്തിഗതമായി പ്രകടനങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും ക്യാപ്റ്റന്‍ എന്ന നിലയില്‍ കോലി പരാജയപ്പെടുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ധോണിയില്‍നിന്നും നായക സ്ഥാനം ഏറ്റെടുക്കുമ്പോള്‍ വ്യത്യസ്തമായ ഒരു ടീമിനെയാണ് ഏവരും പ്രതീക്ഷിച്ചത്. അക്രമണോത്സുക ശൈലിയാണ് കോലിയുടേത്. അതിനാല്‍ത്തന്നെ ടീമിനും ആ ശൈലി ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ’, ഗാവസ്‌കര്‍ പറഞ്ഞു.

കോലി ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തുന്നതോടെ ടീം അംഗങ്ങളില്‍ വലിയ ഊര്‍ജ്ജം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള പര്യടനമാണ് വെല്ലുവിളി എന്നും കരുതിപ്പോന്നു. ഇവിടെയെല്ലാം നമ്മള്‍ തീര്‍ത്തും നിരാശപ്പെടുത്തി എന്നതാണ് സത്യം. അതുകൊണ്ടുതന്നെ കോലിയുടെ ക്യാപ്റ്റന്‍സിയിലും സംശയമുയരുന്നുവെന്നും ഗാവസ്‌കര്‍ ചൂണ്ടിക്കാട്ടി.

DONT MISS
Top