തിരിച്ചുവരവിനൊരുങ്ങി അമലാ പോള്‍; ‘ആടൈ’ പോസ്റ്റര്‍ പുറത്ത്


മലയാളികളുടെ പ്രിയനടി അമലാ പോള്‍ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു. തമിഴ് ചിത്രമായ ആടൈയുടെ പോസ്റ്ററുകള്‍ ചെറുതല്ലാത്ത പ്രതീക്ഷകളാണ് നല്‍കുന്നത്. ഏറെ ശ്രദ്ധിക്കപ്പെടുന്ന വേഷമാകും അമല ചിത്രത്തില്‍ അവതരിപ്പിക്കുക എന്നാണ് സൂചന.

ആടൈയുടേത് അസാധാരണമായ തിരക്കഥയാണെന്ന് അമല അഭിപ്രായപ്പെടുന്നു. കാമിനി എന്നാണ് താന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് എന്നും സങ്കീര്‍ണമായ കഥാപാത്രമാണ് അത് എന്നും അമല വെളിപ്പെടുത്തുന്നു.

മേയാതമാന്‍ എന്ന ചിത്രത്തിന് ശേഷം രത്‌നകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആടൈ. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത് സംവിധായകന്‍ വെങ്കട് പ്രഭുവാണ്.

DONT MISS
Top