കൊല്‍ക്കത്തയില്‍ പാലം തകര്‍ന്നുവീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ മജേര്‍ഹാത് പാലം തകര്‍ന്നുവീണു. നാല്‍പത് വര്‍ഷം പഴക്കമുള്ള പാലമാണ് തകര്‍ന്നുവീണത്. സംഭവത്തില്‍ ആറുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

അപകടം നടക്കുമ്പോള്‍ നിരവധി വാഹനങ്ങള്‍ പാലത്തിന് മുകളിലുണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ആളുകള്‍ പാലത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. ആര്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെട്ടതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.

DONT MISS
Top