മോഹന്‍ലാലിനെ ആര്‍എസ്എസ് വിലക്കെടുത്തു എന്ന പോസ്റ്റുകള്‍ക്ക് അല്‍പ്പായുസ് മാത്രം: എംഎ നിഷാദ്

പ്രധാനമന്ത്രിയെ കാണാന്‍ പോയതുകൊണ്ടുമാത്രം മോഹന്‍ലാലിനെ ആര്‍എസ്എസ് വിലക്കെടുത്തു എന്ന തരത്തില്‍ വരുന്ന പോസ്റ്റുകള്‍ക്കും കമെന്റ്സിനും അല്‍പ്പായുസ് മാത്രമാണ് ഉള്ളതെന്ന് സംവിധായകന്‍ എംഎ നിഷാദ്. മോഹന്‍ലാല്‍ അല്ല ഏതൊരു വ്യക്തിക്കും തനിക്കിഷ്ടമുളള രാഷ്ട്രീയത്തിലും പ്രസ്ഥാനത്തിലും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന അനുവദിക്കുന്നുണ്ട്.   ഒരാൾ ഏത് രാഷ്ട്രീയം തിരഞ്ഞെടുക്കണമെന്നുളളത് അയാളുടെ മനോധർമ്മവും ബുദ്ധി ശക്തിയെയും അടിസ്ഥാനമാക്കി അതിനെ ആശ്രയിച്ചാണ് എന്നുളളതും ഒരു സത്യം തന്നെ നിഷാദ് ഫെയ്‌സ്ബുക്കില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രചരിക്കുന്ന വാർത്തകൾ,അതിന്റ്റെ നിച സ്ഥിതി അറിയാതെ,അല്ലെന്കിൽ അദ്ദേഹം പറയാതെ,പ്രതികരിക്കില്ല ഞാൻ…ഒരു കലാകാരൻ പ്രധാനമന്ത്രിയെ കാണാൻ പോയത് കൊണ്ട് മാത്രം,ഇത്തരം വാർത്തകൾ പടച്ച് വിടുന്നത് യുക്തി രഹിതം..അങ്ങനെ തന്നെ..അതാണ് ശരി..
മോഹൻലാൽ അല്ല ഏതൊരു വ്യക്തിക്കും,തനിക്കിഷ്ടമുളള രാഷ്ട്രീയത്തിലും,പ്രസ്ഥാനത്തിലും വിശ്വസിക്കാൻ ഉളള സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന,അനുവദിക്കുന്നുണ്ട് …അതൊരാളുടെ അവകാശം..ഒരാൾ ഏത് രാഷ്ട്രീയം തിരഞ്ഞെടുക്കണമെന്നുളളത്,അയാളുടെ മനോധർമ്മവും,ബുദ്ധി ശക്തിയെയും അടിസ്ഥാനമാക്കി,അതിനെ ആശ്രയിച്ചാണ് എന്നുളളതും ഒരു സത്യം തന്നെ…(അതായത് മണ്ടത്തരങ്ങളിൽ ചെന്ന് ചാടാതിരിക്കാനുളള ബുദ്ധി എന്ന സത്യം )

മോഹൻലാലിനെ,RSS വിലക്കെടുത്തൂ എന്ന തരത്തിൽ വരുന്ന പോസ്റ്റുകൾക്കും,കമെന്റ്റസിനും,അൽപ്പായംസ്സ് എന്ന് സാരം…കാരണം,കേട്ടറിവിനേക്കാൾ എത്രയോ വലുതാണ് ലാൽ എന്ന സത്യം..(അദ്ദേഹത്തിന്റ്റെ തന്നെ ഒരു സൂപ്പർ ഹിറ്റ് സിനിമയിൽ നിന്നും കടമെടുത്ത പന്ച് ഡയലോഗ്)..
അപ്പോൾ പറഞ്ഞ് വരുന്നത്,തിരുവനന്തപുരത്തിന് മാത്രമല്ല ,ലോക മലയാളികൾക്ക് വേണം ലാൽ എന്ന നടനെ…അദ്ദേഹവും അത് തന്നെയാണ് ആഗ്രഹിക്കുന്നത്…അപ്പോൾ,എല്ലാ സേവാക്കാരും go to your classes..

NB..എന്റ്റെ അഭിപ്രായം മാറുന്നത് അദ്ദേഹത്തിന്റ്റെ നിലപാട് അറിഞ്ഞ ശേഷം..by the by..ചന്ക് ചാക്കോച്ചി അണ്ണൻ,പുതു സംഘി ജോയ് മാത്യൂ അവർകൾ…be carefull…
മേജർ സാബ് വരെ യാഥാർത്ഥ്യം മനസ്സ്ിലാക്കി..അപ്പോഴാ…

DONT MISS
Top