ബിജെപി സര്‍ക്കാരിനെതിരെ മുദ്രവാക്യം വിളിച്ചതിന് അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥിക് ജാമ്യം

ചെന്നൈ: ബിജെപി സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചതിന് വിമാനത്താവളത്തില്‍ വച്ച് അറസ്റ്റിലായ വിദ്യാര്‍ത്ഥിയും യുവ എഴുത്തുകാരിയുമായ ലോയിസ് സോഫിയയ്ക്ക് ജാമ്യം ലഭിച്ചു. തൂത്തുക്കുടിയിലേക്കുള്ള വിമാനത്തില്‍ നിന്നും കഴിഞ്ഞ ദിവസം തമിഴ്‌നാട് ബിജെപി പ്രസിഡന്റ് തമിഴിസൈ സൗന്ദര്‍രാജന്റെ മുന്നില്‍ വച്ച് ബിജെപിയുടെ ഫാസിസ്റ്റ് സര്‍ക്കാര്‍ തുലയട്ടെ എന്ന മുദ്രവാക്യം വിളിച്ചതിനാണ് സോഫിയയെ അറസ്റ്റ് ചെയ്തത്.

കാനഡയില്‍ ഗവേഷക വിദ്യാര്‍ത്ഥിനായ സോഫിയ ചെന്നൈയില്‍ നിന്നും തൂത്തുക്കുടിയിലേക്കുള്ള യാത്രക്കിടെയാണ് ബിജെപി സര്‍ക്കാരിനെതിരെ മുദ്രവാക്യം വിളിച്ചത്. തന്റെ മുന്നിലുള്ള സീറ്റിലിരുന്ന  ബിജെപി അധ്യക്ഷന്റെ സമീപം ബാഗ് എടുക്കാനായി എത്തിയപ്പോഴായായിരുന്നു സോഫിയ മുദ്രവാക്യം വിളിച്ചത്. ഇത് രണ്ടുപേരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുന്നതിന് കാരണമായി. തുടര്‍ന്ന് തൂത്തുക്കുടി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ തമിഴിസൈ പരാതി നല്‍കുകയും സോഫിയയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പൊതുസ്ഥലത്ത് ബഹളം ഉണ്ടാക്കി, കലാപത്തിന് ശ്രമിച്ചു എന്നീ കേസുകള്‍ ചുമത്തിയാണ് പൊലീസ് സോഫിയയെ അറസ്റ്റ് ചെയ്തത്. ബിജെപി അധ്യക്ഷയ്ക്കെതിരെ  സോഫിയയുടെ പിതാവും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ സോഫിയയ്ക്ക് പിന്തുണ അര്‍പ്പിച്ച് ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിനും രംഗത്തെത്തിയിരുന്നു.

DONT MISS
Top