കൊല്‍ക്കത്തയില്‍ 14 നവജാത ശിശുക്കളുടെ മൃതശരീരങ്ങള്‍ കുഴിച്ചിട്ട നിലയില്‍

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ 14 നവജാത ശിശുക്കളുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. പരിസരം വൃത്തിയാക്കുന്നതിനിടെ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ തൊഴിലാളികളാണ് ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തൊഴിലാളികള്‍ ഉടന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

കൊല്‍ക്കത്തയിലെ ഹരിദേബ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബെഹാല മേഖലയിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഇവയില്‍ ചിലത് പൂര്‍ണമായി അഴുകിയ നിലയിലും മറ്റ് ചിലത് പാതി അഴുകിയ നിലയിലുമായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

പ്രദേശത്തെ ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഗര്‍ഭച്ഛിദ്രം നടത്തിയ ഭ്രൂണങ്ങള്‍ ഉപേക്ഷിച്ചതാകാം എന്നാണ് പൊലീസിന്റെ സംശയം. മണം പുറത്തുവരാതിരിക്കാന്‍ മൃതദേഹങ്ങളില്‍ കെമിക്കലുകള്‍ പ്രയോഗിച്ചിട്ടുണ്ട്. പൊലീസ് കമ്മീഷണര്‍, മേയര്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

DONT MISS
Top