പുതിയ ഹിജ്റ വര്‍ഷത്തെ ഉംറ സീസണ്‍ ആരംഭിക്കാന്‍ ഇനി ഒമ്പത് ദിവസം മാത്രം ബാക്കി

ജിദ്ദ: ഈ മാസം (സെപ്തംബര്‍) 11-ാം തീയതി ചൊവ്വാഴ്ച മുതല്‍ 1440 ഹിജ്റ വര്‍ഷത്തെ പുതിയ ഉറ സീസണ്‍ ആരംഭിക്കും. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു മാസം നേരത്തേയാണ് ഇത്തവണ ഉംറ സീസണ്‍ ആരംഭിക്കുന്നത്. മുന്‍ കാലങ്ങളില്‍ സഫര്‍ മാസം മുതലാണ് ഉംറ സീസണ്‍ ആരംഭിച്ചത്. നേരത്തെ ഒമ്പത് മാസമായിരുന്നു ഉംറ സീസണുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ 10 മാസമാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഉംറ സീസണ്‍ തുടങ്ങുന്നത് നേരത്തെ ആക്കിയതുപോലെ ശബാല്‍ മാസംവരെ ഉംറ സീസണ്‍ നീണ്ടുനില്‍ക്കും.

ഉംറ കര്‍മ്മത്തിനെത്തുന്ന തീര്‍ത്ഥാടകരുടെ സേവനങ്ങള്‍ക്കും മറ്റും സൗദി ഹജജ് ഉംറ മന്ത്രാലയം വിവിധ വിഭാഗങ്ങളുമായി കോര്‍ത്തിണക്കിയാണ് പ്രവര്‍ത്തനം തയ്യാറാക്കിയിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയം, വിവിധ ഗവണ്‍മെന്റ് വിഭാഗം, വിദേശങ്ങളില്‍ ഉംറ സേവനത്തിലുള്ള സ്ഥാപനങ്ങള്‍ തുടങ്ങിയവരുമായി സഹകരിച്ചാണ് ഉംറ തീര്‍ത്ഥാടകര്‍ക്കുള്ള മെച്ചപ്പെട്ട സേവനം സൗദി ഹജ്ജ് ഉംറ മന്ത്രാലയം ഒരുക്കിയിട്ടുള്ളത്.

ഒരു കോടി തൊണ്ണൂറ് ലക്ഷത്തിലധികം ഉംറ തീര്‍ത്ഥാടകരാണ് കഴിഞ്ഞ സീസണില്‍ ഉംറ കര്‍മ്മത്തിനായി എത്തിയതെന്ന് സൗദി സ്റ്റാറ്റിറ്റിക്സ് വിഭാഗം അറിയിച്ചു. ഇതില്‍ പകുതിയോളം അതായത് അറുപത്തി അഞ്ച് ലക്ഷത്തോളം ഉംറ തീര്‍ത്ഥാടകര്‍ വിദേശത്തുനിന്നും വൃതാനുഷ്ഠാന മാസമായ വിശുദ്ധ റമദാന്‍ മാസത്തിലാണ് എത്തിയത്. എന്നാല്‍ സൗദിക്കകത്തുനിന്നും ഒരുകോടി ഇരുപത്തിയഞ്ച് ലക്ഷം ഉംറ തീര്‍ത്ഥാടരും മക്കയിലെത്തിയിരുന്നു.

DONT MISS
Top