മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ച് ഏറ്റെടുത്ത് കല കുവൈറ്റും

കുവൈറ്റ് സിറ്റി: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍സൃഷ്ടിക്കായ് മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ച് കല കുവൈറ്റ് ഏറ്റെടുത്തു. ഒരു മാസത്തെ ശമ്പളം നല്‍കാന്‍ തയ്യാറായ കല കുവൈറ്റ് അംഗങ്ങളുടെയും സഹയാത്രികരുടെയും വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ച് കൊടുക്കും.

ഒന്നിച്ചോ, മൂന്ന് ദിവസത്തെ ശമ്പളം വീതം 10 തവണ വരെയുള്ള ഗഡുക്കളായോ അയച്ചു കൊടുക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. കല കുവൈറ്റ് ഇതുവരെ 30 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ബാക്കിയുള്ള തുക അടുത്ത ദിവസങ്ങളില്‍ കൈമാറും. അതിന് പുറമെയാണിത്.

DONT MISS
Top