വയനാട്ടില്‍ ഭൂമി നിരങ്ങി നീങ്ങിയത് സംബന്ധിച്ച് പഠനം നടത്താന്‍ വിദഗ്ധ സമിതിക്ക് രൂപം നല്‍കി

ഫയല്‍ ചിത്രം

വയനാട്: വയനാട്ടില്‍ പ്രകൃതി ദുരന്തങ്ങളുടെ ഭാഗമായി ഭൂമി നിരങ്ങി നീങ്ങിയത് സംബന്ധിച്ച് പഠനം നടത്താന്‍ വിദഗ്ധ സമിതിക്ക് രൂപം നല്‍കിയതായി റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍. മനുഷ്യ ജിവനാണ് പ്രാധാന്യമെന്നും സമിതിയുടെ പഠന റിപ്പോട്ടിന്റെ അടിസ്ഥാനത്തില്‍ സുസ്ഥിര നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രളയത്തെ തുടര്‍ന്നുള്ള പ്രകൃതിദുരന്തത്തില്‍ മിക്കയിടങ്ങളിലും ഭൂമി വീണ്ടു കീറുന്ന പ്രതിഭാസം രൂപപ്പെട്ടിരുന്നു. ഇത്തരം സംഭവങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വന്‍തോതില്‍ ആശങ്ക സ്വഷ്ടിച്ചിരുന്നു. പ്രകൃതി വയനാട്ടില്‍. പത്തോളം പ്രദേശങ്ങളിലാണ് കുന്നുകള്‍ നിരങ്ങി നീങ്ങിയത്. മാനന്തവാടിക്കടുത്ത് ദ്വാരകയില്‍ ഒരേക്കറോളം സ്ഥലം രണ്ടാള്‍ താഴ്ചയില്‍ താണുപോയിരുന്നു. ദ്വാരക ചാമടത്ത് പടിയിലെ ഒരേക്കര്‍ പറമ്പും നാലു മീറ്ററോളം താഴ്ന്നിരുന്നു.

ജില്ലയിലെ തിരുനെല്ലി, ബാവലി തുടങ്ങിയ പ്രദേശങ്ങളിലും സമാന സാഹചര്യത്തില്‍ ഭൂമി നിങ്ങി പോയിട്ടുണ്ട്. ഇതോടെ പ്രദേശങ്ങളിലെ റോഡ് കാല്‍നടയാത്രക്ക് പോലും പറ്റാത്തവിധം അപകടാവസ്ഥയിലായി. വീടുകള്‍ അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് പലര്‍ക്കും താമസം മാറ്റേണ്ടി വന്നു. ആശങ്ക വേണ്ടെന്നും ഇത്തരം പ്രതിഭാസങ്ങള്‍ സംബധിച്ച് പഠനം നടത്താന്‍ വിദഗ്ധ സമിതിക്ക് രൂപം നല്‍കിയതായും റവന്യു മന്ത്രി വ്യക്തമാക്കി.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ ജില്ലയിലെത്തിയ മന്ത്രി യോഗത്തിനുശേഷം ഭൂമിയുടെ ഘടനപരമായ മാറ്റങ്ങള്‍ സംഭവിച്ച സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തു.

DONT MISS
Top