വെള്ളംകയറി കേടുവന്ന നോക്കിയ സ്മാര്‍ട്ട് ഫോണുകള്‍ നന്നാക്കാന്‍ ലേബര്‍ ചാര്‍ജ് വേണ്ട

കോഴിക്കോട്: വെള്ളംകയറി കേടുവന്ന നോക്കിയ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണുകള്‍ നന്നാക്കുന്നതിന് ലേബര്‍ ചാര്‍ജ് ഒഴിവാക്കി എച്ച്എംഡി ഗ്ലോബല്‍. ഫോണുകള്‍ കേടുപാടുകള്‍ തീര്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണെങ്കില്‍ നോക്കിയ5 മോഡല്‍ വാങ്ങുന്നതിന് 15% ഇളവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്താകെയുള്ള നോക്കിയ മൊബൈല്‍ കെയര്‍ സെന്ററുകളില്‍ ഇന്നു മുതല്‍ സെപ്റ്റംബര്‍ 10 വരെ ഈ ആനുകൂല്യം ലഭ്യമായിരിക്കും. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് എച്ച്എംഡി ഗ്ലോബല്‍ സൗത്ത് ആന്‍ഡ് വെസ്റ്റ് ജനറല്‍ മാനേജര്‍ ടിഎസ് ശ്രീധര്‍ അറിയിച്ചു.

DONT MISS
Top