സേലത്ത് വാഹനാപകടം: മലയാളികള്‍ ഉള്‍പ്പെടെ ഏഴ് മരണം

പ്രതീകാത്മക ചിത്രം

സേലം: തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ ഏഴുപേര്‍ മരിച്ചു. സേലത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചാണ് അപകടം. മരിച്ചവരില്‍ നാലുപേര്‍ മലയാളികളാണെന്നാണ് റിപ്പോര്‍ട്ട്.

സേലം-ബംഗളുരു ദേശീയപാതയില്‍ മാമങ്കം ബൈപ്പാസില്‍ പുലര്‍ച്ചയോടെയായിരുന്നു അപകടം. മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബംഗളുരുവില്‍ നിന്ന് തിരുവല്ലയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും, സേലത്ത് നിന്ന് കൃഷ്ണഗിരിയിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസുമാണ് അപകടത്തില്‍പ്പെട്ടത്. കൃഷ്ണഗിരിയിലേക്ക് പോവുകയായിരുന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ ഡിവൈഡറില്‍ തട്ടി എതിരെ വരികയായിരുന്ന ബസില്‍ ഇടിക്കുകയായിരുന്നു.

DONT MISS
Top