പ്രളയ സമയത്ത് കുട്ടനാട് എംഎല്‍എ ജനങ്ങളെ പറഞ്ഞു പറ്റിച്ചു; ആരോപണവുമായി വെള്ളാപ്പള്ളി

വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: തെരഞ്ഞെടുപ്പ് സമയത്ത് കുട്ടനാട്ടുകാര്‍ക്ക് മദ്യവും പണവും നല്‍കിയ കുട്ടനാട് എംഎല്‍എ പ്രളയ സമയത്ത് പറഞ്ഞ് പറ്റിച്ചെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഏറ്റവുമധികം കുട്ടനാട്ടുകാര്‍ താമസിച്ച കണിച്ചുകുളങ്ങരയിലെ ദുരിതാശ്വാസ ക്യാമ്പില്‍ ദിവസങ്ങള്‍ക്ക് ശേഷമെത്തിയ എംഎല്‍എ പിന്നെ ആ വഴി വന്നില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമായിരുന്നു. രാഷ്ട്രീയം നോക്കാതെയാണ് ജനങ്ങള്‍ പ്രവര്‍ത്തിച്ചത്. പ്രളയക്കെടുതിയില്‍ കുട്ടനാട് ആകെ തകര്‍ന്നു. പ്രളയക്കെടുതികള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ സജി ചെറിയാന് സംസാരിക്കാന്‍ അവസരം നല്‍കാത്തതില്‍ അനൗചിത്യമൊന്നുമില്ല. പ്രളയ ദുരിതം കൂടുതല്‍ അനുഭവിച്ചത് കുട്ടനാടാണ്. പക്ഷേ ഗോളടിച്ചത് സജി ചെറിയാനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പ്രളയത്തിന് ശേഷം കേരളം കരകയറുകയാണ്. ഈ സമയത്ത് വാക്കുതര്‍ക്കങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും സ്ഥാനമില്ല. പ്രതിപക്ഷമെന്നൊരു പക്ഷമുണ്ടെന്ന് കാണിക്കാന്‍ മാത്രമാകരുത് വിമര്‍ശനങ്ങളെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

DONT MISS
Top