കാസര്‍ഗോഡ് അമ്മയെയും കുഞ്ഞിനെയും തട്ടികൊണ്ടു പോയതായി പരാതി

കാസര്‍ഗോഡ്: കാസര്‍ഗോഡ് ചിറ്റാരിക്കാലില്‍ അമ്മയെയും കുഞ്ഞിനെയും തട്ടികൊണ്ടു പോയതായി പരാതി. ചിറ്റാരിക്കാല്‍ വെള്ളടുക്കത്തെ വര്‍ക്ക്‌ഷോപ്പ് ഉടമ മനുവിന്റെ ഭാര്യ മീനുവിനെയും മകന്‍ സായ് കൃഷ്ണനെയുമാണ് കാണാതായതായാണ് പരാതി.

ഇന്നു രാവിലെ 10 മണിയോടെയായിരുന്നു സംഭവം. യുവതിയുടെയും കുഞ്ഞിന്റെയും തിരോധാനത്തിന് പിന്നില്‍ ആക്രി കച്ചവടക്കാരാണെന്നും സംശയിക്കുന്നു. വീട്ടില്‍ ആക്രി കച്ചവടക്കാര്‍ ബഹളം വെച്ചതായും നിലവിളി കേട്ട് അയല്‍വാസികള്‍ എത്തുമ്പോഴെക്കും ഇവര്‍ ഓടി രക്ഷപ്പെട്ടതായും പറയുന്നു.

അതേ സമയം കാറിലെത്തിയ സംഘമാണ് ഇവരെ തട്ടികൊണ്ടു പോയതെന്നും സൂചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇതു വഴി പോയ മുഴുവന്‍ വാഹനങ്ങളുടെയും വിവരങ്ങള്‍ പൊലീസ് അന്വേഷിച്ച് വരുന്നുണ്ട്. പട്ടാപകല്‍ നടന്ന തട്ടികൊണ്ടു പോകല്‍ സംഭവം നാടിനെ നടുക്കിയിരിക്കുകയാണ് ജില്ലാ പൊലീസ് മേധാവി  എ ശ്രീനിവാസ, കാഞ്ഞങ്ങാട് ഡിവൈഎസ്പി പികെ സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

DONT MISS
Top