പപ്പുവില്‍ നിന്നും ഗപ്പുവിലേക്കാണ് രാഹുല്‍ ഗാന്ധിയുടെ യാത്ര; വിമര്‍ശനവുമായി മുക്താര്‍ അബ്ബാസ് നഖ്‌വി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. പപ്പുവില്‍ നിന്നും പരദൂഷണം പറഞ്ഞ് പറത്തുന്ന ഗപ്പുവിലേക്കാണ് രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ യാത്ര എന്നതായിരുന്നു നഖ്‌വിയുടെ വിമര്‍ശനം.

പപ്പുവില്‍ നിന്നും ഗപ്പുവിലേക്ക് യാത്ര ചെയ്യുന്ന ഒരാള്‍ പറയുന്ന കാര്യങ്ങള്‍ മുഴുവന്‍ അസത്യത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. അത്തരത്തിലുള്ള ആളുകള്‍ യുക്തിരഹിതമായും ന്യായവിരുദ്ധമായുമാണ് സംസാരിക്കുന്നത്. അഴിമതി ആസൂത്രണം ചെയ്യുന്നവര്‍ക്ക് എവിടെ നോക്കിയാലും അഴിമതി മാത്രമേ കാണാന്‍ സാധിക്കൂ. അവര്‍ക്ക് രാജ്യത്തിന്റെ വികസനത്തെയോ, സര്‍ക്കാരിന്റെ നല്ല ഭരണത്തെയോ കാണാന്‍ സാധിക്കില്ല എന്നും നഖ്‌വി കുറപ്പെടുത്തി.

റാഫേല്‍ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും പരസ്പരം വാഗ്‌വാദത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നഖ്‌വിയുടെ ഈ പരാമര്‍ശം. ധനമന്ത്രി അരുണ്‍ ജെയ്റ്റിലും രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.

DONT MISS
Top