ഏഷ്യന്‍ ഗെയിംസ്: മെഡല്‍ നേടിയ മലയാളി താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ മുഖ്യമന്ത്രി അഭിനന്ദിച്ചു

തിരുവനന്തപുരം: ഏഷ്യന്‍ ഗെയിംസില്‍ അത്‌ലറ്റിക്‌സിന്റെ സമാപനദിനം മെഡല്‍ നേടിയ മലയാളി താരങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാവരെയും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. 1500 മീറ്റര്‍, 4×400 മീറ്റര്‍ റിലേ ഇനങ്ങളില്‍ പുരുഷന്മാരുടെയും സ്ത്രീകളുടെയും വിഭാഗങ്ങളിലായിട്ടാണ് രണ്ടു സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമാണ് മലയാളി താരങ്ങള്‍ നേടിയത്.

1500 മീറ്റര്‍ പുരുഷവിഭാഗത്തില്‍ ജിന്‍സണ്‍ ജോണ്‍സണ്‍ ആണ് സ്വര്‍ണം സ്വന്തമാക്കിയത്. 4x 400 മീറ്റര്‍ വനിതാ വിഭാഗം റിലേയില്‍ മലയാളി താരം വിസ്മയ ഉള്‍പ്പെട്ട ടീമാണ് സ്വര്‍ണം കരസ്ഥമാക്കിയത്. 4×400 മീറ്റര്‍ റിലേ പുരുഷ ടീമിനത്തില്‍ മലയാളി താരങ്ങളായ കുഞ്ഞുമുഹമ്മദും അനസും ഉള്‍പ്പെട്ട ടീം ഇന്ത്യക്ക് വെള്ളി സമ്മാനിച്ചു. 1500 മീറ്റര്‍ വനിതാ വിഭാഗത്തില്‍ പിയു ചിത്രയ്ക്ക് വെങ്കലവും ലഭിച്ചു.

DONT MISS
Top