പ്രളയക്കെടുതില്‍ കിടപ്പാടം നഷ്ടപ്പെട്ട് പള്ളിപ്പാട്ടുകാര്‍; നിലംപൊത്താറായി നില്‍ക്കുന്നത് ഇരുന്നൂറിലധികം വീടുകള്‍

ആലപ്പുഴ: അച്ചന്‍കോവിലാര്‍ കരകവിഞ്ഞൊഴുകിയപ്പോള്‍ ഗതിമാറിയ ജീവിതമാണ് ഹരിപ്പാട് പള്ളിപ്പാടുകാരുടേത്. ആറിന് ഇരുകരകളിലുമുള്ള 200 ലധികം വീടുകളാണ് വെള്ളം കയറി നിലംപൊത്താറായി നില്‍ക്കുന്നത്. ക്യാമ്പുകളില്‍ നിന്ന് ഇറങ്ങിയാലും സ്വന്തം വീടുകളിലേയ്ക്ക് പോകാനാകാതെ വിഷമിക്കുകയാണ് പള്ളിപ്പാട്ടുകാര്‍.

വെള്ളം പൊങ്ങാന്‍ തുടങ്ങിയപ്പോള്‍ കൈയില്‍ കിട്ടിയതുമെടുത്ത് മക്കളെയും കൂട്ടി വീടുവിട്ടിറങ്ങിയതാണ് എല്ലാവരും. വെള്ളം കുറഞ്ഞപ്പോള്‍ പോയി നോക്കിയവര്‍ കണ്ടത് പ്രളയത്തില്‍ തകര്‍ന്ന വീടുകളാണ്. പള്ളിപ്പാട് പഞ്ചായത്ത് അധികൃതര്‍ മുന്‍കൈ എടുത്താണ് ഇവരെ എന്‍ടിപിസി ക്യാമ്പിലേയ്ക്ക് മാറ്റിയത്. എന്നാല്‍ ക്യാമ്പ് ഒഴിഞ്ഞാലും സ്വന്തം വീടുകളില്‍ താമസം തുടങ്ങാന്‍ കഴിയാത്ത ഗതികേടിലാണിവര്‍. സുരക്ഷിതമായി കിടന്നുറങ്ങാന്‍ ഒരു കിടപ്പാടം. അത് മാത്രമാണ് അധികാരികള്‍ക്ക് മുന്നില്‍ ഇവരുടെ പ്രാര്‍ത്ഥന.

DONT MISS
Top