‘കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് എല്ലാ സഹായവും നല്‍കും’; പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് നിത അംബാനി

ആലപ്പുഴ: പ്രളയബാധിത പ്രദേശങ്ങളില്‍ സഹായവുമായി റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ നിത അംബാനി. ഹരിപ്പാടിനടുത്ത് പള്ളിപ്പാടുള്ള എന്‍ടിപിസി ദുരിതാശ്വാസ ക്യാമ്പിലാണ് നിത അംബാനി എത്തിയത്. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് എല്ലാ സഹായവും ചെയ്യുമെന്നും നിത അംബാനി പറഞ്ഞു.

റിലയന്‍സ് ഫൗണ്ടേഷന്‍ കേരളത്തിലെ പ്രളയബാധിത മേഖലകളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനാണ് നിത അംബാനി എത്തിയത്. ഹരിപ്പാട് പള്ളിപ്പാട് ദുരിതാശ്വാസ ക്യാമ്പിലെത്തിയ നിത അംബാനി ദുരിതബാധിതര്‍ക്കൊപ്പം അരമണിക്കൂറിലേറെ നേരം ചിലവഴിച്ചു. കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങളും വിതരണം ചെയ്തു.

കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് റിലയന്‍സ് ഫൗണ്ടേഷന്‍ എല്ലാ സഹായവും നല്‍കും. ഒറ്റക്കെട്ടായി രക്ഷാപ്രവര്‍ത്തനം നടത്തിയ കേരളം ലോകത്തിന് മാതൃകയാണെന്നും നിത അംബാനി പറഞ്ഞു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് 21 കോടി രൂപയുടെ ചെക്കും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കൂടാതെ 50 കോടി രൂപയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും റിലയന്‍സ് ഫൗണ്ടേഷന്‍ ആറ് പ്രളയബാധിത ജില്ലകളിലായി നടത്തിവരുന്നതായും നിത അംബാനി പറഞ്ഞു.

DONT MISS
Top