കന്നുകാലികളെ മോഷ്ടിച്ചുവെന്ന് ആരോപണം; ഉത്തര്‍പ്രദേശില്‍ ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കന്നുകാലികളെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ  തല്ലിക്കൊന്നു. ബറേലി ജില്ലയില്‍ ഷാരൂഖ് ഖാന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 30 ഓളം പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇന്നു രാവിലെയോടെയാണ് കൊലപാതകം നടന്നത്. അക്രമിക്കപ്പെടുന്ന സമയത്ത് ഷാരൂഖ് ഖാനോടൊപ്പം മറ്റ് മൂന്നു പേര്‍ കൂടി ഉണ്ടായിരുന്നു. എന്നാല്‍ ഇവര്‍ സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു.

ഗുരുതരമായി പരുക്കേറ്റ ഷാരൂഖിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇയാള്‍ മരിക്കുകയായിരുന്നു. ദുബായില്‍ ജോലി ചെയ്യുന്ന ഷാരൂഖ് അവധിക്ക് നാട്ടില്‍ എത്തിയപ്പോഴാണ് കൊല്ലപ്പെട്ടത്.

DONT MISS
Top