പ്രളയക്കെടുതി: പ്രത്യേക നിയമസഭാ സമ്മേളനം തുടങ്ങി

നിയമസഭ (ഫയല്‍)

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ കാലവര്‍ഷക്കെടുതികള്‍ ചര്‍ച്ച ചെയ്യാനായുള്ള പ്രത്യേക നിയമസഭാ സമ്മേളനം തുടങ്ങി. പ്രളയക്കെടുതിയിലുണ്ടായ നാശനഷ്ടങ്ങള്‍ക്കും പുനരധിവാസത്തിനും വേണ്ടി സഭ പ്രമേയം പാസാക്കും. പ്രളയബാധിത മേഖലകളിലെ എംഎല്‍എമാര്‍ക്ക് സംസാരിക്കാന്‍ സമ്മേളനത്തില്‍ അവസരം നല്‍കും.

കാലവര്‍ഷക്കെടുതികളില്‍ 483 പേര്‍ സംസ്ഥാനത്ത് മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. 14 പേരെ കാണാതായിട്ടുണ്ട്. 140 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് സംസ്ഥാനത്ത് നടന്നതെന്നും, മനുഷ്യസ്‌നേഹത്തിന്റെ മഹത്തായ സന്ദേശങ്ങള്‍ ഹൃദയത്തിലേറ്റുവാങ്ങിക്കൊണ്ട് രക്ഷാപ്രവര്‍ത്തനത്തിന്റെ പുതിയ അധ്യായം രചിക്കപ്പെട്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായ ഏവരുടെയും സേവനത്തെ സര്‍ക്കാര്‍ മാനിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സഭയില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. ഡാം തുറന്നുവിട്ടതിലെ പാളിച്ചകള്‍ പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചേക്കും.

DONT MISS
Top