യുഎഇ പൊതുമാപ്പ്: എക്‌സിറ്റ് ലഭിച്ചാല്‍ പത്തു ദിവസത്തിനകം രാജ്യം വിടണം എന്ന് മുന്നറിയിപ്പ്

അബുദാബി: യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ എക്‌സിറ്റ് പെര്‍മിറ്റ് ലഭിച്ചാല്‍ പത്തു ദിവസത്തിനകം രാജ്യം വിടണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസന്‍ഷിപ്പ് ആണ് മുന്നറിയിപ്പു നല്‍കിയിട്ടുള്ളത്. യുഎഇയില്‍ രേഖകളില്ലാതെ അനധികൃതമായി തങ്ങുന്നവര്‍ക്ക് ഇളവു ചെയ്ത ഫീസായ 220 ദിര്‍ഹം അടച്ചാല്‍ വിവിധ എമിറേറ്റുകളിലെ ഒമ്പതു പൊതുമാപ്പ് കേന്ദ്രങ്ങളില്‍ നിന്ന് എക്‌സിറ്റ് പെര്‍മിറ്റ് ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം രേഖകള്‍ ശരിയാക്കി യുഎഇയില്‍ കഴിയാന്‍ ആഗ്രഹിക്കുന്നവര്‍ പുതിയ സ്‌പോണ്‍സറെ ലഭിച്ച രേഖകളും മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫക്കറ്റും ഹാജരാക്കി വിസ മാറണമെന്ന് അധികൃതര്‍ അറിയിച്ചു. ആഗസ്ത് ഒന്നു മുതല്‍ ഒക്ടോബര്‍ വരെയാണ് പൊതുമാപ്പ് കാലയളവ്. യുഎഇയില്‍ പൊതുമാപ്പ് നിലവില്‍ വന്ന് ഒരു മാസം പിന്നിടുമ്പോള്‍ ആയിരക്കണക്കിന് വിദേശികള്‍ ഉപയോഗപ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു.

DONT MISS
Top