ഓഖി ഫണ്ട് ചെലവഴിച്ചതിലെ ക്രമക്കേട് ചൂണ്ടിക്കാണിക്കുന്നതില്‍ മുഖ്യമന്ത്രിക്ക് എന്തിനാണ് വേവലാതിയെന്ന് ചെന്നിത്തല

രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഓഖി ഫണ്ട് ചെലവഴിച്ചതിലെ ക്രമക്കേട് ചൂണ്ടിക്കാണിക്കുന്നതില്‍ മുഖ്യമന്ത്രിക്ക് എന്തിനാണ് വേവലാതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന് മംഗളപത്രം നല്‍കുകയല്ല പ്രതിപക്ഷത്തിന്റെ ജോലി. പ്രതിപക്ഷ നേതാവാകാതെ മുഖ്യമന്ത്രി ആയതിനാലാണ് പിണറായി വിജയന് ഇക്കാര്യം മനസിലാകാത്തത് എന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ ഓഖിക്കു 133 കോടി നല്‍കി എന്ന് കഴിഞ്ഞ ജനുവരി 23 ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. ഇന്നലെ പത്ര സമ്മേളനത്തില്‍ കേന്ദ്രം 111 കോടി നല്‍കിയെന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാല്‍ ഇതില്‍ ഏതാണ് വിശ്വസിക്കേണ്ടത് എന്ന് ചെന്നിത്തല ചോദിച്ചു.

22 കോടി എവിടെയാണ്. അര്‍ഹതയുള്ള മത്സ്യത്തൊഴിലാളികളുടെ കൈകളിലേക്ക് ഇപ്പറയുന്ന സഹായം എത്തിയിട്ടില്ല. പല പദ്ധതികളും പരിശോധന തുടരുകയാണ്. ഈ വ്യക്തത ഇല്ലായ്മ പ്രളയ ദുരന്തത്തില്‍ സംഭവിക്കരുത് എന്ന് മാത്രമാണ് പറയുന്നത് . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യമായി ഒരു മാസത്തെ ശമ്പളം നല്‍കിയത് താനാണ്. ഇനിയും ഈ സംഭാവന തുടരുക തന്നെ വേണം എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

DONT MISS
Top