പ്രളയക്കെടുതി: ധനസഹായ വിതരണത്തിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി എസി മൊയ്തീന്‍

തൃശൂര്‍: മുഖ്യമന്ത്രിയുടെ ധനസഹായം പതിനായിരം രൂപ വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന്‍. ഇതിനായി പണം നിക്ഷേപിക്കേണ്ട അക്കൗണ്ട് നമ്പറുകള്‍ ശേഖരിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.

കേടുപാടുകള്‍ സംഭവിച്ച കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയ്ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുവാനുമുള്ള ശ്രമം നടന്നുവരികയാണ്. 30-ാം തീയതി ചേരുന്ന നിയമസഭയോടനുബന്ധിച്ച് പുനരധിവാസപ്രവര്‍ത്തനങ്ങളുടെ പുനരാലോചനയിലേക്ക് സര്‍ക്കാര്‍ കടക്കുമെന്നും മന്ത്രി തൃശൂരില്‍ പറഞ്ഞു.

DONT MISS
Top