പൈലറ്റുമാരുടെ പട്ടികയിലേക്ക് അഞ്ച് സൗദി വനിതകളും

ജിദ്ദ: പൈലറ്റുമാരുടെ കൂട്ടത്തില്‍ ഇനി സൗദിയില്‍നിന്നുള്ള വനിതാ പൈലറ്റുമാരും ഉണ്ടാകും. സൗദിയിലെ അഞ്ച് വനിതാ പെലറ്റുമാര്‍ക്ക് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വിമാനം പറത്താനുള്ള ലൈസന്‍സ് അനുവദിച്ചു. സൗദി അറേബ്യയുടെ ദേശീയ വിമാനമായ സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് വിമാനം പറത്താനുള്ള അനുമതിയാണ് അഞ്ച് സൗദി വനിതാ പൈലറ്റുമാര്‍ക്കും ലഭിച്ചിരിക്കുന്നത്.

വ്യോമയാന മേഖലയില്‍ സൗദി വനിതകള്‍ക്ക് ജോലി ചെയ്യാന്‍ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിവും ആത്മവിശ്വാസവും യോഗ്യതയുമുള്ള വനികകള്‍ക്ക് ലൈസന്‍സ് അനുവദിച്ചു നല്‍കിയതെന്ന് അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ഐസിഎഒ) പറഞ്ഞു. അടുത്ത കാലത്തായി നിരവധി സൗദി വനിതകള്‍ സിവില്‍ ഏവിയേഷന്‍ മേഖലയിലെ വിവിധ തസ്തികകളില്‍ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്. സാങ്കേതിക മേഖയിലും സൗദി വനിതകള്‍ കഴിവ് തെളിയിച്ചിട്ടുണ്ട്.

DONT MISS
Top