രാഹുല്‍ ഗാന്ധി കേരളത്തില്‍; പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ കേരളത്തിലെത്തി. രാവിലെ 8.30 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹം അല്‍പസമയത്തിനകം ഹെലികോപ്ടറില്‍ ചെങ്ങന്നൂരിലേക്ക് തിരിക്കും.

ആലപ്പുഴ, എറണാകുളം ജില്ലകളിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളും രാഹുല്‍ ഗാന്ധി ഇന്ന് സന്ദര്‍ശിക്കും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തുന്ന രാഹുല്‍ ഗാന്ധി ബുധനാഴ്ച കോഴിക്കോടെത്തും. തുടര്‍ന്ന് വയനാട്ടിലെ ക്യാമ്പുകള്‍ കൂടി സന്ദര്‍ശിച്ച് അദ്ദേഹം ദില്ലിയിലേക്ക് മടങ്ങും.

DONT MISS
Top