ഏഷ്യന്‍ ഗെയിംസ്: സിന്ധു ഫൈനലില്‍, സൈനയ്ക്ക് വെങ്കലം

ജക്കാര്‍ത്ത: ചരിത്രം കുറിച്ച് ഇന്ത്യയുടെ പിവി സിന്ധു ഏഷ്യന്‍ ഗെയിംസ് വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സ് ഫൈനലില്‍. ജപ്പാന്റെ ലോക രണ്ടാം നമ്പര്‍ താരം അകാനെ യമഗുച്ചിയെയാണ് സിന്ധു സെമിയില്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-17, 15-21, 21-10.

ആദ്യമായാണ് വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സ് ഫൈനലില്‍ ഒരു ഇന്ത്യന്‍ താരം പ്രവേശിക്കുന്നത്. നാളെ നടക്കുന്ന ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം ചൈനീസ് തായ്‌പേയിയുടെ തായ് സുയിങ്ങാണ് സിന്ധുവിന്റെ എതിരാളി.

അതേസമയം ഇന്ത്യയുടെ സൈന നെഹ്‌വാളിനെ പരാജയപ്പെടുത്തിയാണ് തായ് സുയിങ്ങിന്റെ ഫൈനല്‍ പ്രവേശം. ഇതോടെ സൈനയുടെ പോരാട്ടം വെങ്കലത്തിലൊതുങ്ങി.

DONT MISS
Top