പശുവിനെ കശാപ്പ് ചെയ്തതാണ് കേരളത്തിലെ പ്രളയത്തിന് കാരണം: ബിജെപി എംഎല്‍എ

ദില്ലി: കേരളത്തിലുണ്ടായ പ്രളയത്തിന് കാരണം പശുവിനെ കശാപ്പ് ചെയ്തതുകൊണ്ടാണെന്ന് ബിജെപി എംഎല്‍എ. കര്‍ണാടകയിലെ വിജയപുരയില്‍ നിന്നുള്ള എംഎല്‍എ ബാസംഗൗഡ പാട്ടില്‍ യാത്‌നല്‍ ആണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്.

ഹിന്ദു വികാരത്തെ വ്രണപ്പെടുത്തിയതാണ് കേരളത്തിലെ പ്രളയത്തിന് കാരണമായതെന്നും പാട്ടില്‍ ആരോപിച്ചു. പശുക്കളെ കശാപ്പ് ചെയ്യുന്നത് ഹിന്ദു സമൂഹത്തിന്റെ വികാരത്തിന് എതിരാണ്. മറ്റൊരു സമുദായത്തിന്റെ വികാരത്തെ ആരും മുറിപ്പെടുത്തരുത്, പാട്ടില്‍ പറഞ്ഞു.

കേരളത്തില്‍ ഇപ്പോള്‍ എന്തു സംഭവിച്ചുവെന്ന് നിങ്ങള്‍ക്ക് കാണാനാവും. അവര്‍ പരസ്യമായി പശുക്കളെ കശാപ്പുചെയ്തു. ഫലമോ, അവര്‍ ഈ അവസ്ഥയിലുമായി. ഹിന്ദുവികാരത്തെ ആര് വ്രണപ്പെടുത്തിയാലും ഈ രീതിയില്‍ ശിക്ഷ ലഭിക്കുമെന്നും പാട്ടില്‍ കൂട്ടിച്ചേര്‍ത്തു.

DONT MISS
Top